My Blog

ദീനം ദയകാട്ടാതെ കവർന്ന് കൊണ്ടുപോയവർക്കും

ദീനം ദയകാട്ടാതെ കവർന്ന് കൊണ്ടുപോയവർക്കും ദീനാനുകമ്പയോടെ തിരികെ വച്ചവർക്കും കാലം കരുതുന്നൊരു പാഠമുണ്ട്: കാലാതീതമായ അവസ്ഥാന്തരങ്ങളിൽ, പ്രകൃതി നിക്ഷേപിക്കുന്ന കളിമൺകോലങ്ങളിൽ അവൾതന്നെ രൂപാന്തരീകരണം വരുത്തികൊണ്ടേയിരിക്കും. അപൂർണജ്ഞാനിയായ മനുഷ്യൻ ആ കരങ്ങളിൽ പകിടകളായി ഉരുളും; ജയം നിശ്ചയിക്കുന്നത് താനെന്ന മിഥ്യാധാരണയിൽ...

ചോലമരങ്ങൾ ചോരുന്നതും, മഴമേഘങ്ങൾ മൂടുന്നതും കാത്ത് എത്രനേരമിങ്ങനെ...വർഷപാതം…

ചോലമരങ്ങൾ ചോരുന്നതും, മഴമേഘങ്ങൾ മൂടുന്നതും കാത്ത് എത്രനേരമിങ്ങനെ...വർഷപാതം വൈകുന്നതോ വയലേലകൾ കബളിപ്പിക്കപ്പെടുന്നതോ...
കവർന്നെടുക്കപ്പെട്ട് കൂട്ടിലടക്കപ്പെട്ട ബാല്യകൗമാരങ്ങൾക്ക് ആരതു തിരികെക്കൊടുക്കും. തൂങ്ങിയാടുന്ന തൂക്കണാംകുരുവിക്കൂടുപോലെ എന്തേ നമ്മുടെ കൗമാരങ്ങൾ നിശ്ചലമാകുന്നു. ആത്മാഹുതികൾ കളിപ്പാട്ടങ്ങളായി കുട്ടികുസൃതിയിൽ കുരുങ്ങികിടക്കുന്നു.
പൂക്കാതെ കായ്ക്കുകയും, മൂക്കാതെ പഴുക്കുകയും ചെയ്യുന്ന ഒരു തലമുറയെ നയിക്കാൻ ആര് കൈപിടിക്കും? വരാനിരിക്കുന്നതിനും വരാതിരിക്കുന്നതിനും വഴിയൊരുക്കാൻ വരപ്രസാദം പോലെയൊരു പ്രവാചകൻ വരും.... ആകാശവദനം പ്രസന്നമാകാൻ മഴ തകർത്തുപെയ്യണം...

ചക്രവാളങ്ങളിൽ ചുംബിച്ചുയരുന്ന വർണപ്പട്ടങ്ങൾപോലെ മനുഷ്യർ...

ചക്രവാളങ്ങളിൽ ചുംബിച്ചുയരുന്ന വർണപ്പട്ടങ്ങൾപോലെ മനുഷ്യർ...
പട്ടചരടുപൊട്ടി വിഭ്രാന്തിയിൽനിന്ന് വിസ്മൃതിയുടെ വിഹായസ്സിൽ സ്വയം സമർപ്പിക്കപ്പെടുന്നവർ. പിടിതരാതെ പായാനാണ് മനസ്സിന്റെ യാഗാശ്വങ്ങൾക്കിഷ്ടം. ആകുലതകളും ആശയറ്റ പ്രജ്ഞയുമായി കളിയോടത്തിൽ അക്കരെക്ക്. അലയാതെ...ഉലയാതെ...പലമാതിരി പറയാതെ...

രോഗാതുരമായ മനസ്സ്...രോക്ഷാകുലമായ പ്രതിബിംബം

രോഗാതുരമായ മനസ്സ്...രോക്ഷാകുലമായ പ്രതിബിംബം കടംവാങ്ങി കണ്ണുപൊത്തി കാലുടക്കി കടന്നുപോയ കാലം. കാത്തിരിപ്പിന്റെ കടത്തിണ്ണയിൽ വറുതിയുടെ വേവലാതി. മഹാമാരി മരവിപ്പിച്ച പ്രേതപ്പറമ്പിൽ പത്തടിത്താഴ്ചയിലെ ഭാണ്ഡമായുറങ്ങുന്ന തലമുറ. കാത്തിരിപ്പ്‌ നീളുകയാണ് .....

കാറ്റിനെ കൂട്ടുപിടിക്കാത്ത മഴത്തുള്ളികൾ നേർരേഖകളായി

കാറ്റിനെ കൂട്ടുപിടിക്കാത്ത മഴത്തുള്ളികൾ നേർരേഖകളായി...നനവറിയാതിരുന്ന പുൽവിത്തുകൾക്ക് ഉൾപുളകം....മലയാളം മലരണിയുകയാണ്. പുതുമണ്ണിൽ പുതഞ്ഞൊഴുകുന്ന നീർചാലുകൾക്കു എങ്ങോട്ടോ എത്താനുള്ള തത്രപ്പാട്. കാലം കരുതലോടെ കാത്തിരിക്കുമ്പോഴും, പ്രകൃതിക്ക് കുസൃതിയാണ്....നിനക്കും

ബോധത്തിനും ബോധതലത്തിനും, ബോധോടയത്തിനും അപ്പുറം

ബോധത്തിനും ബോധതലത്തിനും, ബോധോടയത്തിനും അപ്പുറം കണ്ടെത്തപ്പെടാത്ത ഒരു കണികാരൂപത്തിൽ നിർവചിക്കാനാകാത്ത നീയും, നിയോഗം പോലെ ഞാനും.... നിണം അടരാത്ത നീറ്റലായി, നിറം അകലാത്ത നീലിമയായി, നടനമായി.....നമ്മളായി... പാതിപ്പാടി പകുത്തുനിർത്തി എറ്റുപാദാമെന്നു ഏറ്റവൾ പാതിവൃത്യം പറഞ്ഞു എണീറ്റ്‌ പോകവേ സംഗീത ദിനത്തിന്റെ ബാക്കിപത്രമായി സാരം സാരംഗിയിൽ ഒളിപ്പിച്ചു.

കുറ്റംപറച്ചിലുകൾക്കും ഏറ്റുപറച്ചിലുകൾക്കും പോറ്റിപ്പോന്ന പരിഭവങ്ങൾക്കും അവധികൊടുക്കാം

കുറ്റംപറച്ചിലുകൾക്കും ഏറ്റുപറച്ചിലുകൾക്കും പോറ്റിപ്പോന്ന പരിഭവങ്ങൾക്കും അവധികൊടുക്കാം. അക്ഷരബലിക്കുള്ള ആഴ്ച തുടങ്ങുകയാണ്...വായനക്ക് വയസ്സായോ..? വയസ്സറിയാത്ത കാമനക്ക്‌ വാക്കുകൊണ്ടൊരു അതിശമനം...ശബ്ദായമാനമായ കർമ്മവീഥിയുടെ വിളക്കുകാലിൽ ഒരു തിരിയിളക്കം.

അമ്പുകൾ വില്ലിലേക്കാണ് മടങ്ങേണ്ടത്, ആവനാഴിയിലേക്കല്ല...

അമ്പുകൾ വില്ലിലേക്കാണ് മടങ്ങേണ്ടത്, ആവനാഴിയിലേക്കല്ല... പുത്തൻ ലക്ഷ്യത്തിലേക്കു തൊടുക്കപ്പെടാൻ.... ലക്ഷ്യം ലക്ഷണമൊത്തതാവണം...ലക്ഷങ്ങളാവരുത്, ഒന്നേ പാടുള്ളൂ. ഗുരുത്വക്കേടുകൾ വഴിമുടക്കരുത്...പാഠങ്ങൾ സ്മരണവിട്ടു പോകരുത്. യുദ്ധത്തിൽ ശത്രുക്കളില്ല....ലക്ഷ്യസ്ഥാനങ്ങൾ മാത്രമേയുള്ളൂ....
രണഭൂമിയിൽ നീയും ഞാനുമില്ല....വിജയവും പരാജയവും മാത്രം..

തൊട്ടാവാടിയെ പിണക്കാൻ മഴതുള്ളിയെത്തി

തൊട്ടാവാടിയെ പിണക്കാൻ മഴതുള്ളിയെത്തി... പുൽച്ചാടി മഴതുള്ളിയോട്, " സുഹൃത്തേ, ഈ പിണക്കം താൽകാലികം മാത്രം. പോയി അൽപം കഴിഞ്ഞു വരൂ " പിന്നെ പുൽചാടിയുടെ ആത്മഗതം: വീണ്ടും പിണക്കാനാണോ തിരിച്ചുവരുന്നത് ?

ക്രിയാത്മകമായ നിലപാട് മാറ്റത്തിന്റെ ഇതിഹാസത്തിൽനിന്നുള്ള ഉദാഹരണമാണ്…

ക്രിയാത്മകമായ നിലപാട് മാറ്റത്തിന്റെ ഇതിഹാസത്തിൽനിന്നുള്ള ഉദാഹരണമാണ് യുയുത്സു. പക്ഷത്തുനിന്ന് , മറുപക്ഷത്തെക്കും, പിന്നെ പക്ഷാന്തരങ്ങളിലേക്കും ഉള്ള പാലായനത്തിൽ വൈകാരികതയും, സ്വധീനബന്ധങ്ങളും ബന്ധനങ്ങലാകാതിരിക്കണം. ബാക്കിവക്കപ്പെട്ട യുയുത്സുവിനു ഒരുപാട് കർമമ നിയോഗങ്ങളുണ്ടായിരുന്നു...